വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

കഥവന്ന വഴി - 2 'തേവിടിശ്ശിക്കോലങ്ങള്‍'

എച്ച്മുക്കുട്ടി. തിരുവനന്തപുരത്ത് ജനനം. 
ഇപ്പോള്‍ താമസിക്കുന്നതും തിരുവനന്തപുരത്ത് തന്നെ. 2009 മുതല്‍ ബ്ലോഗില്‍ സജീവമാണ്. ബ്ലോഗിന്‍റെ പേരു 'എച്മുവോടുലകം'. പല വെബ് പോര്‍ട്ടലുകളിലും മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും എഴുതാറുണ്ട്. ബ്ലോഗര്‍മാരുടെ കഥാ സമാഹാരങ്ങളായ മൌനത്തിനപ്പുറത്തേക്ക്, നേരുറവകള്‍, ഭാവാന്തരങ്ങള്‍ എന്നിവയില്‍ കഥകള്‍ വന്നിട്ടുണ്ട് . അമ്മീമ്മക്കഥകള്‍ എന്ന പേരില്‍ സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ദിനപ്പത്രത്തില്‍ സ്വകാര്യം എന്നൊരു കോളം കൈകാര്യം ചെയ്തിരുന്നു.

 എച്ച്മുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍........
"എന്‍റെ ചെറിയ തല, ചെറിയ ബുദ്ധി , ചെറിയ ആലോചനകള്‍ ഇതുകൊണ്ടൊക്കെയുള്ള ചെറിയ എഴുത്തുകള്‍, ജീവിതം എഴുതിപ്പഠിപ്പിച്ചതിനപ്പുറം യാതൊന്നും അറിയാത്തവള്‍.. അതാണ്‌  ഞാന്‍..."

 
നവമലയാളി   ദ്വൈവാരികയില്‍  വന്ന 'തേവിടിശ്ശിക്കോലങ്ങ'ളുടെ ലിങ്ക്.
 




"തേവിടിശ്ശി കോലങ്ങള്‍..!. കഥയുടെ കൊഴുപ്പിനായി മിത്തുകളെ കൂട്ട് പിടിക്കാതെ പച്ചയായ ജീവിതങ്ങളെ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന കഥാകാരിയാണ് എച്മു. എച്മു കഥകളില്‍ പലപ്പോഴും നമുക്കിടയില്‍ ജീവിക്കുന്നവര്‍ തന്നെയാവും കഥാപാത്രങ്ങളായി വരുന്നത്. തേവിടിശ്ശി കോലങ്ങള്‍. കഥയുടെപേര് സൂചിപ്പിക്കുന്നത് പോലെതന്നെ അന്നത്തിനായി അറിഞ്ഞോ അറിയാതെയോ സ്വന്തം ശരീരം വില്‍ക്കേണ്ടി വരികയും പിന്നീട് അത്തരം നീര്‍ക്കയത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ ജീവിതം തന്നെ ഹോമിക്കേണ്ടിവന്ന ചില കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ്. തെരുവ് തേവിടിശ്ശികളെ പ്രമേയമാക്കി നിരവധി കഥകളും സിനിമകളും പലഭാഷകളിലുമായി വന്നിട്ടുണ്ട് എന്നതിനാല്‍ കഥാപ്രമേയത്തില്‍ പുതുമ അവകാശപ്പെടാന്‍ കഴിയില്ല, എന്നാല്‍ കഥയെ അവതരിപ്പിച്ച രീതി വായനയെ മടുപ്പിക്കാതെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. സ്ത്രീപക്ഷത്തോട് ചേര്‍ന്ന് നേര്‍രേഖയില്‍ കൂടി. പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞു പോവുന്ന രീതിയാണ് തേവിടിശ്ശി കോലങ്ങള്‍.  ഇഷ്ടമില്ലാതെ "തേവിടിശ്ശി" യുടെ കുപ്പായമിടുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്യുന്ന കഥാനായികയുടെ മരണത്തിന്‍റെ ദുരൂഹത നീങ്ങുന്ന കഥാന്ത്യത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്‌, തീര്‍ച്ചയായും കഥാന്ത്യത്തിനു ശേഷവും വായനക്കാരില്‍ ചില ചിന്തകളെ ഉണര്‍ത്തും എന്നകാര്യത്തില്‍ സംശയമില്ല." - ഫൈസല്‍ ബാബു.

 അവള്‍ എന്നില്‍ ഉയിര്‍ക്കൊണ്ട തിങ്ങനെ:-
( തേവിടിശ്ശിക്കോലങ്ങള്‍ എന്ന കഥയുടെ പിറവിയിലേയ്ക്ക് )
       അതൊരു നട്ടുച്ചയായിരുന്നു. നല്ല പൊള്ളുന്ന വേനല്‍ക്കാലം. തമിഴര്‍ കത്ത് രി എന്ന് പറയുന്ന ഉശിരന്‍ അഗ്നിനക്ഷത്രക്കാലം. ട്രെയിന്‍ വിന്‍ഡോക്കപ്പുറത്ത് തവിട്ടു നിറമുള്ള ഉണക്കസസ്യങ്ങള്‍ കഴുത്തൊടിഞ്ഞു വീണു കിടന്നു.  
       ഞാന്‍ ഒരു മഹാരാഷ്ട്രാ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ സമീപിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കമ്പാര്‍ട്ടുമെന്‍റില്‍ തിരക്കും നന്നേ കുറഞ്ഞു കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാനവളെ ശ്രദ്ധിച്ചത്. അതും പോലീസുകാരന്‍റെ തമിഴിലുള്ള തെറി വിളി എന്‍റെ കാതു പൊട്ടിയ്ക്കും വിധം ഉയര്‍ന്നതുകൊണ്ട് മാത്രം … 
       ഒരു കൊച്ചുപെണ്ണാണവളെന്ന് എനിക്ക് തോന്നി. എന്നേക്കാള്‍ വയസ്സു കുറഞ്ഞവരുടെ എന്നല്ല മുതിര്‍ന്നവരുടെ പ്രായവും എനിക്ക് അങ്ങനെ മനസ്സിലാക്കാന്‍ കഴിയാറില്ല. 
      അവള്‍ അയാളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപേക്ഷയോ കരച്ചിലോ ആവലാതിയോ പോലെ ദയനീയമായിത്തോന്നി എനിക്കാ ശബ്ദം. 
       ഞാന്‍ എണീറ്റ് ചെന്നപ്പോള്‍ എനിക്കുറപ്പാണ്, അയാള്‍ ധിറുതിയായി അവളുടെ ശരീരത്തില്‍ നിന്ന് കൈ വലിക്കുകയായിരുന്നുവെന്ന്..  എന്നിട്ട് അയാള്‍ ഒരു വെടലച്ചിരി പാസ്സാക്കി.. എന്നെ അയാള്‍ അവിടെ പ്രതീക്ഷിച്ചില്ല എന്നത് വ്യക്തമായിരുന്നു. 
      സാധാരണ തറവാടികളും മാന്യകളുമായ പെണ്ണുങ്ങള്‍ പോലീസ് ഒരു പെണ്ണിനെ വഴക്ക് പറയുന്നതു കേട്ടാല്‍ ആ വഴിയ്ക്ക് വരില്ലല്ലോ എന്ന വിചാരമാവാം പോലീസിനുണ്ടായിരുന്നത്. എന്‍റെ ജീന്‍സും ബോബ് ചെയ്ത മുടിയും അയാളെ അല്‍പം അധീരനാക്കിയെന്നത് സത്യമാണ്. അതുകൊണ്ടാവാം "കമോണ്‍ , വാട്ട്സ് ദ പ്രോബ്ലം" എന്ന എന്‍റെ ചോദ്യത്തിനു അയാള്‍ ഉത്തരമൊന്നും തരാതെ അടുത്ത കമ്പാര്‍ട്ട്മെന്‍റിലേക്ക് കടന്നു പോയത്.  ഇനി എന്‍റെ ഈ പൊങ്ങച്ചമൊന്നും ഇല്ലെങ്കില്‍ തന്നെ അന്ന് അങ്ങനെ സംഭവിച്ചു എന്നതിനെ ഒരു വെറും ഭാഗ്യം മാത്രമായി കണക്കാക്കാന്‍ ഞാന്‍ തയാറാണ്. കാരണം പോലീസുകാര്‍ക്ക് സ്ത്രീകളോട് ഇടപെടുമ്പോള്‍ എത്ര വൃത്തികെട്ട രീതിയും സ്വീകരിയ്ക്കാനാവുമെന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഞാനും ഒരു വെറും സ്ത്രീ മാത്രമാണല്ലോ. 
       ആ കൊച്ചു പെണ്ണ് തലയും കുമ്പിട്ട് നില്‍ക്കുകയായിരുന്നു. 
       ഞാനവളെ എന്‍റെ സീറ്റിലേക്ക് ക്ഷണിച്ചു. അവള്‍ ആദ്യം തല നിഷേധ രൂപത്തില്‍ വിലങ്ങനെ ആട്ടി. ഇനീം പോലീസു വന്നാലോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഒന്നും പറയാതെ എന്‍റൊപ്പം വന്നു. ടിക്കറ്റില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് അവള്‍ ഉത്തരം തന്നു. പിന്നെ പോലീസുകാരന്‍ ബഹളം വെച്ചതെന്തിനു എന്ന് ചോദിച്ചപ്പോള്‍ മൌനമായിരുന്നു മറുപടി. 
       ഞാന്‍ ചോദ്യമാവര്‍ത്തിച്ചു. പൊടുന്നനെ അവളുടെ കവിളുകള്‍ കണ്ണീരില്‍ കുതിര്‍ന്നു. 
      പോലീസുകാരന് അവളെ പരിചയമുണ്ടത്രെ. അതാണ് അയാള്‍ വിരട്ടിയത്. പരിചയമുണ്ടെങ്കിലും എന്തിനു വിരട്ടണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ ആ സ്ഥലത്തെപ്പറ്റി എന്നോട് പറഞ്ഞു. അവിടെ പോലീസുകാര്‍ വന്നു പോവുന്നതിനെപ്പറ്റി പറഞ്ഞു. അവിടത്തെ മിസ്സിനെപ്പറ്റി പറഞ്ഞു. കീറിയ ഉറപ്പാക്കറ്റുകള്‍ ചിതറിക്കിടക്കുന്ന കോവണിപ്പടികളെക്കുറിച്ച് പറഞ്ഞു. വാടിയ മുല്ലപ്പൂക്കളുടേയും വിലകുറഞ്ഞ സൌരഭ്യങ്ങളുടെയും മടുപ്പിക്കുന്ന വിയര്‍പ്പിന്‍റെയും ഒരിയ്ക്കലും മാറാത്ത ദുര്‍ഗന്ധത്തെപ്പറ്റി പറഞ്ഞു. 
"എനക്ക് പുരുഷാളെ പാത്താലേ വായിലെടുക്ക വരും അക്കാ" എന്നവള്‍ അവസാനിപ്പിച്ചപ്പോള്‍... 
       ആ സഹനത്തെയും ആ വേദനയേയും ഞാന്‍ അറിഞ്ഞു. അവളിലൂടെ കടന്നു പോയ എണ്ണമില്ലാത്തതും വഴുവഴുത്തതുമായ അറപ്പുകളില്‍ എനിക്കും മനംപുരട്ടി. വൈരൂപ്യങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ എന്നില്‍ ഓക്കാനമായി കവിഞ്ഞു. 
       ഒരു പുരുഷന്‍റെ അടിയും ഇടിയും ചവിട്ടും തലമുടി പിടിച്ചുലയ്ക്കലും എല്ലാം നിസ്സാരമാണെന്ന് അവള്‍ വിശദീകരിച്ചു. അതുപോലെയല്ല, പല പുരുഷന്മാരുടെ പല ആഗ്രഹങ്ങള്‍ ഒരു നഗ്നശരീരം കൊണ്ട് മാത്രം സാധിപ്പിക്കേണ്ടി വരുന്നത് … 
      എന്നിട്ടും അവള്‍ എന്നോട് അഭിമാനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. അനവധി പ്രാവശ്യം എരിഞ്ഞു ചാമ്പലായിട്ടും ആ ചാരത്തില്‍ നിന്ന് ചിലപ്പോള്‍ അതുണരുമെന്നും അന്നേരം ആ ഇടത്തിനു തീയിടാനും സ്വയം ആ തീയില്‍ വെന്തുരുകാനും തോന്നുമെന്നും പറയുമ്പോള്‍ ആ കണ്ണുകളില്‍ ആളിപ്പടരാന്‍ വെമ്പുന്ന ഒരു ജ്വാല എരിയുന്നത് ഞാന്‍ കണ്ടു...
       ആ ജ്വാല കൊണ്ടാണ് തേവിടിശ്ശിക്കോലങ്ങള്‍ ഞാനെഴുതിയത്...' 
________________________________________________________________________________________________
                                                                  തയ്യാറാക്കിയത് :- അന്നൂസ്

45 comments:

  1. Kadhayolam mikavund ee anubhavam parachilinum. Sneham echmu

    ReplyDelete
    Replies
    1. നന്ദി, പ്രിയ ജുവ്. ഒപ്പം ആശംസകളും

      Delete
  2. അറിഞ്ഞേടത്തോളം ഈ തീക്കുരിപ്പ് പ്രസിദ്ധീകരിച്ചത് ഞാനാണ്

    ReplyDelete
    Replies
    1. അതിന്‍റെ നന്ദിയും സ്നേഹവും പ്രത്യേകമായി ഇപ്പോള്‍ അറിയിക്കട്ടെ. തുടരുന്ന വലിയ പ്രോത്സാഹനത്തിനു ഒരിക്കല്‍ കൂടി നന്ദി.

      Delete
  3. ഇതാണ് പ്രോത്സാഹനം എന്ന് പറയുന്നത് നല്ല എഴുത്തിനേയും ആ എഴുത്ത് എഴുതിയവരേയും തുടര്‍ന്നും പരിചയപ്പെടുത്തുക .വായന അന്യമായിപ്പോകുന്ന ഈ കാലഘട്ടത്തില്‍ വായനയ്ക്കുള്ള പ്രചോദനം എല്ലാവരിലും ഉണ്ടാകട്ടെ .ആശംസകള്‍

    ReplyDelete
    Replies
    1. ഇതാണ് ശരിക്കുള്ള പ്രോത്സാഹനം.. ആശംസകള്‍ തിരിച്ചും.

      Delete
  4. നല്ല കൃതികളും , അത് വന്ന വഴിയും , അതെഴുതിയവരെയും . അടുത്തറിയാൻ ഉതകുന്ന ഇത്തരമൊരു നിസ്വാർഥമായ എഴുത്തിനും ശ്രമത്തിനും വളരെ നന്ദിയും ആശംസയും പ്രിയപ്പെട്ട അന്നുസ്...

    ReplyDelete
    Replies
    1. എല്ലാ സ്നേഹവും നിങ്ങള്‍ക്കും....തുടരുക പ്രോത്സാഹനം

      Delete
  5. അഭിനന്ദനങ്ങള്‍ വഴക്കുപക്ഷി ടീം... ഈ ഉദ്യമത്തിന്..

    ReplyDelete
    Replies
    1. ഏറെ സന്തോഷം പ്രിയ മനോജ്‌ ഭായ്.. ആശംസകള്‍ തിരിച്ചും

      Delete
  6. ഇതുപോലെയുള്ള നല്ല എഴുത്തുകളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിലൂടെ കൂടുതലായി അവരെയും, അവരുടെ കഥകളെയും അറിയാൻ സാധിക്കുന്നു. ഇത് നല്ലൊരു കാര്യം തന്നെ.

    ReplyDelete
    Replies
    1. പ്രോത്സാഹനം തുടരണം എന്നപേക്ഷ..... ആശംസകള്‍ തിരിച്ചും

      Delete
  7. കഥ വന്ന വഴി ...അതും interesting ആണ്......ആശംസകള്‍

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു നന്ദി ചേച്ചി.... ആശംസകള്‍ തിരിച്ചും

      Delete
  8. തേവിടിശ്ശിക്കോലങ്ങൾ മറക്കാനാവാത്ത അനുഭവമായിരുന്നു. ഇപ്പോൾ കഥ വന്ന വഴിയും. ആശംസകൾ :)

    ReplyDelete
  9. ഇതൊരു നല്ല പുതുമയുള്ള പംക്തിയായി തോന്നി.തീര്‍ച്ചയായും കഥ എഴുതിയവര്‍ക്കും വായനക്കാര്‍ക്കും നല്ലൊരു പ്രോത്സാഹനവും കൂടിയാണിത് ..ഉദ്യമം തുടരുക എല്ലാ പിന്തുണയും .

    ReplyDelete
    Replies
    1. നിങ്ങളെ പോലെ ഉള്ളവരുടെ നിസീമമായ പ്രോത്സാഹനം- അതാണ്‌ ഏറ്റവും പ്രധാനമായ കാര്യം. വലിയ സഹകരണത്തിന് സ്നേഹം,നന്ദി. ഒപ്പം ആശംസകളും

      Delete
  10. കഥ വന്ന വഴിയിലെ മനുഷ്യത്വമില്ലായ്മയാണ് ശക്തമായ രചനക്ക് ഊര്‍ജ്ജം നല്‍കിയതെന്ന് തിരിച്ചറിയുന്നു. സാധാരണ പോലീസുകാര്‍ ഒരു പെണ്ണിനെ വഴക്ക് പറയുമ്പോള്‍...എന്ന വരിയില്‍ പോലീസുകാരന്റെ അല്ല, ജനത്തിന്റെ പൊള്ളയായ പൊതുബോധത്തിന്റെ അര്‍ത്ഥമില്ലായ്മയാണ് എനിക്ക് കാണാനായത്. നഷ്ടങ്ങളെ ഓര്‍ക്കാത്ത പ്രതിഫലത്തിന്റെ കണക്ക് നോക്കാത്ത മനുഷ്യസ്നേഹത്തിന്റെ ഒരു കൈത്തിരി ഞാനിവിടെ കാണുന്നു.

    ReplyDelete
    Replies
    1. മനുഷ്യസ്നേഹത്തിന്‍റെ കൈത്തിരിക്കു ആശംസകള്‍ രാംജിയെട്ടാ

      Delete
  11. എച്ചുമ്മു , പൊള്ളയായ മനുഷ്യ ജിവിതം പലപ്പോഴും വേദന സമ്മാനിക്കും .നല്ലൊരു ചിന്തകള്‍ക്കും , എഴുത്തിനും അഭിനന്തനം പറയാതെ വയ്യ !!!!!!!!പ്രത്യേകിച്ചു ഇത് പരിചയപെടുത്തിയ ഫൈസലിനും

    ReplyDelete
    Replies
    1. എച്ച്മുവിനും ഫൈസല്‍ ഭായിക്കും ആശംസകള്‍ അറിയിച്ച അല്‍ജു ബെഹനു എന്റെ വക ആശംസ തിരികെ.

      Delete
  12. ചില നേരത്തെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ കാണേണ്ടി വരുന്നത് മനസ്സിൽ മുടപ്പെട്ടു കിടക്കും.
    എഛ് മുവിനെപ്ലോലുള്ളവരുടെ മനസ്സ് അത് തീവ്രവേദനയുളവാക്കുന്ന കഥകളായി വായനക്കാരുടെ മനസ്സ് പൊള്ളിയ്ക്കും ...
    ആശംസകൾ എഛ് മുക്കുട്ടീ...
    ഇതു പകർന്നു തന്നവർക്കും നന്ദി....

    ReplyDelete
    Replies
    1. വരവിനും പ്രോത്സാഹനത്തിനും നന്ദി പ്രിയ വീകേ സാര്‍.

      Delete
  13. This comment has been removed by the author.

    ReplyDelete
  14. ഈ വക മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത രാജ്യങ്ങളിലായിരുന്നു എന്റെ ജീവിതത്തിന്റെ അധികഭാഗവും. ഇന്നു ഫേസ് ബുക്കിൽ എഴുതിയിട്ട ഒരു സ്റ്റാറ്റസും ഇതിനോട് ബന്ധപ്പെട്ടുകിടക്കുന്നു:

    ഒറ്റയ്ക്ക്‌ വെളിയിൽ പോയ മകൻ ഇരുട്ടിയിട്ടും തിരിച്ചെത്തിയില്ലെങ്കിൽ, വിളിച്ചിട്ട്‌ ഉത്തരമില്ലെങ്കിൽ, അച്ഛനമ്മമാർക്ക്‌ ദേഷ്യവും ആധിയും വരും.
    ഒറ്റയ്ക്ക്‌ വെളിയിൽ പോയ മകൾ ഇരുട്ടിയിട്ടും തിരിച്ചെത്തിയില്ലെങ്കിൽ, വിളിച്ചിട്ട്‌ ഉത്തരമില്ലെങ്കിൽ, അച്ഛനമ്മമാർക്ക്‌ നെഞ്ചിൽ തീയാളും, കണ്ണിൽ നീർ പൊടിയും, ഒരു ആശ്വാസവാക്കുകളും ഫലിക്കാതെ വരും.
    അത്‌ മകളെ വിശ്വാസമില്ലാഞ്ഞിട്ടല്ല, ഈ നാടിനെ വിശ്വാസമില്ലാഞ്ഞിട്ടാണു.
    (ഇത്രത്തോളം എല്ലാരുംതന്നെ സമ്മതിക്കും. എന്നാൽ പ്രതിവിധി എന്തെന്ന് ഒരു ചോദ്യം വന്നാൽപ്പിന്നെ വാഗ്വാദങ്ങൾ ഉയരും)
    പിൻകുറിപ്പ്‌:
    ചില നാടുകളിൽ അവരുടെ പെണ്മക്കൾ പുറത്തുപോയി വൈകിയാൽ മാതാപിതാക്കൾക്ക്‌ ഭയമില്ല. അത്‌ അവർക്ക്‌ ആ നാടിനെ വിശ്വാസമുള്ളതുകൊണ്ടാണു. അത്തരം രാജ്യങ്ങളാണു യഥാർത്ഥത്തിൽ പുരോഗമിച്ചിട്ടുള്ളത്‌.

    നാം എന്നാണു പുരോഗമിക്കുക!!!

    ReplyDelete
    Replies
    1. അജിത്തെട്ടാ... നന്ദി,സ്നേഹം.

      Delete
  15. ഈ അവസരം നല്‍കിയതിനും ഈ പ്രോല്‍സാഹനത്തിനും അന്നൂസിനോട് നന്ദി പറഞ്ഞുകൊള്ളുന്നു. സ്നേഹം മാത്രം ...

    ReplyDelete
    Replies
    1. തിരക്കിനിടയിലും വഴക്കുപക്ഷിയിലേക്ക് വന്നതിനു പ്രിയ എച്ച്മുവിനും സ്നേഹം മാത്രം തിരകെ.ഒപ്പം ആശംസകളും

      Delete
  16. ഒരു ബ്ലോഗറെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അയാളുടെ എല്ലാ കഥകളും വായിച്ച്‌ തീർക്കുകയാണു പതിവ്‌.ഇവിടെ എച്മുച്ചേച്ചീടെ ബ്ലോഗ്‌ മുഴുവൻ വായിച്ച്‌ തീർക്കാൻ ആറു മാസം എടുത്തു.ഓരോ വായനയും തളർത്തുന്നു...അത്ര പൊള്ളുന്ന രീതിയിൽ എഴുതുന്നവർ കുറവാണു.

    ReplyDelete
    Replies
    1. മുന്തോടിന്റെ കഥാകാരാ ആശംസകള്‍

      Delete
  17. തേവിടിശ്ശിക്കോലങ്ങള്‍ എന്ന കഥയെ അവലോകനം ചെയ്ത ഫൈസല്‍ ബാബുവിനും പ്രത്യേകം നന്ദി

    ReplyDelete
    Replies
    1. ഇതിനും ആശംസകള്‍ തരട്ടെ.. ശ്രീ ഫൈസല്‍ ഭായിക്ക് വേണ്ടി.

      Delete
  18. അഭിനന്ദനങ്ങള്‍...ജീവതത്തിന്റെ നേര്‍ക്കാഴ്ചകളെ മറയില്ലാതെ പകര്‍ത്തുന്ന എച്ച്മു. ഹൃദ്യമാണ് ഓരോ എഴുത്തും. ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി. :)

    ReplyDelete
    Replies
    1. ഈ സ്നേഹത്തിനു പകരം സ്നേഹം മാത്രം,പ്രിയ മുബി ബഹന്‍

      Delete
  19. echmukkutti enna kathakariyodu veendum veendum sneham thonnippoyi ithu vaayichappol, athupolethanne faisal babuvinte parichayappeduthal, manoharamayirikkunnu aa bhasha

    ReplyDelete
    Replies
    1. ആശംസകള്‍ പ്രിയ ഷാജിത... പ്രോത്സാഹനം തുടരുമല്ലോ

      Delete
  20. ബൂലോകരാൽ വാഴ്ത്തപ്പെട്ട
    ബൂലോഗ തലച്ചിക്ക് അർഹതപ്പെട്ട സമ്മാനം തന്നെയിത്... !

    ഇതിന്റെ പിന്നണിയിലണിനിരന്ന എല്ലാ ബൂലോഗകുട്ടപ്പന്മാർക്കും അഭിനന്ദനംസ് കേട്ടൊ

    ReplyDelete
    Replies
    1. ഏറെ ഏറെ സന്തോഷം മുരളിയേട്ടാ...!!!!

      Delete
  21. എച്ച്മുനെ ശ്രദ്ധിച്ചു തുടങ്ങിയത് ചെപ്പിലെ സ്വകാര്യം എന്നാ ലേഖനത്തിലൂടെ ആണ്...പേരും അതെഴുതുന്ന രീതിയും എഴുത്തും പുതുമയുള്ളതായിരുന്നു.....യാദ്രിച്ചികമായി facebookil വീണ്ടും കണ്ടുമുട്ടി....എഴുത്തുകള്‍ പിന്നെയും വായിച്ചു....ബ്ലോഗ്‌ വായിച്ചു....ഓരോ എഴുത്തും ചിന്തനീയം ആണ്....ചിരിപ്പിക്കും കരയിപ്പിക്കും.....ഡല്‍ഹി ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്....തേവിടിശിക്കോലങ്ങള്‍ നേരത്തെ വായിച്ചതാണ്....അത് വന്ന വഴി കൂടി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം...അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫൈസല്‍ ബാബുവിന് നന്ദി....ഒരുപാടു സ്നേഹത്തോടെ....

    ReplyDelete
  22. കഥ വന്ന വഴിയും പൊള്ളുന്നതായിരുന്നു.

    ReplyDelete
    Replies
    1. ആശംസകള്‍ പ്രിയ പ്രദീപ്‌ ഭായ്

      Delete
  23. ഏതൊക്കെയോ വഴികളിലൂടെ ഉള്ളകത്ത് അടിഞ്ഞുകൂടി ഉള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ചൂടേറിയലാവ, രചനയെന്ന പാതയിലൂടെകടന്ന് പ്രകാശംപരത്തുമ്പോള്‍ രചയിതാവിനുണ്ടാവുന്ന ആത്മനിര്‍വൃതിഒന്നുവേറെത്തന്നെയാണ്!!!
    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും പ്രിയ തങ്കപ്പന്‍ ചേട്ടാ...

      Delete

Search This Blog